Sample Track
Movie Name: Amaram (1991)
Singer: Chithra K S, Yesudas K J
Music Director: Raveendran
Lyrics: Kaithapram Damodaran Namboothiri
Year: 1991
Director: Bharathan
Play Song
Song Lyrics
അഴകേ………. നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
അഴകേ നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില് മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന് എന്റെ ജീവനില്‍ പങ്കിടാം
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ….. നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില് മുത്തുപൊഴിക്കരുതേ
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന് മൊഴികേള്‍ക്കെ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി……..
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി………
രാവിന് ഈണവുമായ്….. ആരോ പാടുമ്പോള്‍…..
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ
അഴകേ…..
അഴകേ നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില് മുത്തുപൊഴിക്കരുതേ.
പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്കിനാപാലാഴിയില് നീരാടിവായോ
കാണാക്കടലൊലിയില് മേലേ പൂമുടിയില്
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ…
അഴകേ നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില് മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന് എന്റെ ജീവനില്‍ പങ്കിടാം
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ….. നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില് മുത്തുപൊഴിക്കരുതേ
3 reviews for Azhake nin mizhineer mani amaram karaoke HD mp3
There are no reviews yet.