Sample Track
Song: Aa divyanaamam ayyappa.
Devotional Album: Aa Divya Naamam (1986)
Music: V Dakshinamoorthy
Lyrics: TKR Bhadran
Singer: KJ Yesudas
Raga: Mohanam
Play Song in Below Player
Song Lyrics
ആ ദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായകനാമം (x2)
ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഢമധുരം (x2)
അയ്യനയ്യപ്പസ്വാമിയേ… നീയല്ലാതില്ലൊരു ശരണം (x2)
(ആ ദിവ്യനാമം)
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളീടും ഏറ്റുമാനൂരപ്പൻ മകനേ (x2)
ഏഴാഴികൾ തൊഴും പാലാഴിയിൽ വാഴും ഏകാക്ഷരീപതിസുതനേ (x2)
അയ്യനയ്യപ്പസ്വാമിയേ… നീയല്ലാതില്ലൊരു ശരണം (x2)
(ആ ദിവ്യനാമം)
ആ പുണ്യമാമല നിന്മല പൊന്മല ആശ്രിതർക്കഭയസങ്കേതം (x2)
അതിലെ അനഘമാം പൊന്നമ്പലം പാരിൽ ആളും അദ്വൈതവിദ്യാലയം (x2)
അയ്യനയ്യപ്പസ്വാമിയേ… നീയല്ലാതില്ലൊരു ശരണം (x2)
(ആ ദിവ്യനാമം)
അയ്യനയ്യപ്പസ്വാമിയേ… നീയല്ലാതില്ലൊരു ശരണം (x2)